20-tk-sathi
പൂഴിക്കാട് ഗവ: യു.പി.സ്‌കൂളിലെ പ്രീപ്രൈമറി കലാമേള പന്തളം നഗരസഭാ ചെയർപേഴ്സൺ റ്റി.കെ. സതി. ഉദ്ഘാടനം ചെയ്യുന്നു.

പന്തളം: പൂഴിക്കാട് ഗവ.യു.പി സ്‌കൂളിലെ പ്രീ പ്രൈമറി കലാമേള പന്തളം നഗരസഭ ചെയർപേഴ്സൻ റ്റി.കെ സതി ഉദ്ഘാടനം ചെയ്തു. ഫ്ളവേഴ്സ് കോമഡി ഷോ ഗിന്നസ് ജേതാവ് ബിന്ദുജ പ്രേം മുഖ്യാതിഥിയായിരുന്നു..നഗരസഭ വൈസ് ചെയർമാൻ ആർ.ജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലസിതാ നായർ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്​സൺ ആനി ജോൺ തുണ്ടിൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ടി.ജി.ഗോപിനാഥൻ പിള്ള, സ്‌കൂൾ പ്രഥമാദ്ധ്യാപിക ബി.വിജയലക്ഷ്മി, ബിനീഷ്, എ രമേശ് നാരായണൽ എന്നിവർ പ്രസംഗിച്ചു.പുർവ്വവിദ്യാർത്ഥിയും, സ്‌പോർട്സ് താരവുമായ ദേവദത്തനെ ആദരിച്ചു.,