പന്തളം:ഇലവുംതിട്ട ജനമൈത്രി പൊലീസ് സ്‌കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന വഴികാട്ടി പദ്ധതി ആരംഭിച്ചു. മെഴുവേലി പദ്മനാദോദയം ഹയർ സെക്കൻഡറി സ്‌കൂളിൽ ഇലവുംതിട്ട എസ് എച്ച് ഒ ടി.കെ വിനോദ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അജിചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എഎസ്‌ഐ മാത്യു കെ ജോർജ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് ,എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ബിജു ജെ സ്വാഗതവും ഹെഡ്മിസ്ട്രസ് സിന്ധു നന്ദിയും പറഞ്ഞു.