കോഴഞ്ചേരി: സ്‌​നേഹതീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നുവന്ന കാർണിവൽ ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് 7 ന് മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. കലാസന്ധ്യ രാത്രി 8 ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ. ശരത് ചന്ദ്രകുമാർ അദ്ധ്യക്ഷത വഹിക്കും.