കോഴഞ്ചേരി : ആൻ ഫ്രാങ്കും,അലൻ കുർദ്ദിയും തെരുവിലേക്ക്,ഇന്ത്യ ബഹുസ്വരതയാണ് എന്നീ മുദ്രാവാക്യങ്ങളുയർത്തി ബാല സംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും,ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും ഇന്ത്യ ബഹുസ്വരതയാണ് എന്ന സന്ദേശം ഉയർത്തി പ്രതിഷേധ റാലിയും കൂട്ടായ്മയും സംഘടിപ്പിച്ചു.പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ഗോകുലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാല സംഘം ഏരിയാ പ്രസിഡന്റ് മനീഷ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതി ചെയർമാൻ ബിജിലി പി.ഈശോ,പു.ക.സ.സംസ്ഥാന കമ്മിറ്റിയംഗം രാജൻ വർഗീസ്,ബാലസംഘം ജില്ലാ സെക്രട്ടറി അഭിജിത് സജീവ്, ബാല സംഘം ഏരിയ കോർഡിനേറ്റർ അനു ഫിലിപ്പ്, എം.കെ.വിജയൻ,ശ്രീനി സോമൻ,മാർട്ടിൻ ക്രിസ്റ്റി,സ്നേഹ സുരേഷ് എന്നിവർ സംസാരിച്ചു.