അടൂർ: പെരിങ്ങനാട് സെന്റ് ഗ്രീഗോറിയസ് ഓർത്തഡോക്സ് പളളി ലഹ് മോ 2020 എന്ന പേരിൽ നടത്തിയ നടത്തിയ കാർഷിക വിളവെടുപ്പ് , പ്രദർശനം, വിപണനം, ഭക്ഷ്യമേള എന്നിവ നാടിന്റെ ഉത്സവമായി മാറി. നഷ്ടപ്പെടുന്ന കാർഷിക സംസ്കാരത്തിൽ നിന്ന് ഒരു ജനതയെ കൈപിടിച്ച് ഉയർത്തുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. സ്വന്തം ഭുമിയിൽ വിളയിച്ചെടുത്ത കാർഷിക ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ച് ഇടനിലക്കാരില്ലാതെ ആവശ്യാനുസരണം ലേലം വിളിച്ചെടുക്കാൻ ലഭിച്ച അസുലഭ അവസരം പ്രയോജനപ്പെടുത്തി. പള്ളിയിലെ പ്രാർത്ഥനാ യൂണിറ്റുകൾ വിവിധ സ്റ്റാളുകളിലായി ഒരുക്കിയ ഭക്ഷ്യമേളയുംശ്രദ്ധേയമായി.. മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. ഇന്ന് രോഗങ്ങളുടെ പേരിൽ കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ തനത് കാർഷിക സംസ്ക്കാരത്തിൽ നിന്നും പിന്നാക്കം പോയതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. ഇടവക വികാരി ജോജി.കെ.ജോയി അദ്ധ്യക്ഷനായി. ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ ചിറ്റയം ഗോപകുമാർ, വീണാ ജോർജ്ജ്, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി,സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, ടി.മുരുകേഷ്, എ.പി സന്തോഷ്, ഷെല്ലി ബേബി, കൃഷ്ണകുമാർ, തോമസ് ജോൺ മോളേത്ത്, സാം പാണു വേലിൽ എന്നിവർ പ്രസംഗിച്ചു.