അടുർ: കർഷക വിരുദ്ധ നയങ്ങൾക്കെതിരെ രാഷ്ട്രീയം മറന്ന് ജനങ്ങൾ ഒന്നിക്കണമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. ഫെബ്രുവരി 23, 24,25 തീയതികളിൽ അടൂരിൽ നടക്കുന്ന അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം പന്തളം പി.ആർ.സ്മാരകത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എ. .പി ജയൻ ,ചിറ്റയം ഗോപകുമാർ എം.എൽ.എ., മുണ്ടപ്പള്ളി തോമസ്, റ്റി.മുരുകേഷ്, അരുൺ മണ്ണടി, ഏഴംകുളം നാഷാദ്, ആർ.രാജേന്ദ്രൻ പിള്ള, എസ്.രാധാകൃഷ്ണൻ , എൻ.കെ..ഉദയകുമാർ റ്റി.ആർ ബിജു, കെ. പത്മിനിയമ്മ, ജി കുട്ടപ്പൻ ,ജി.ബൈജു, രേഖാ അനിൽ, വിമൽ കുമാർ, കെ.സി സരസൻ, ഡോ.സായികുമാർ, മാത്യു വർഗീസ് , മായാ ഉണ്ണികൃഷ്ണൻ, ശ്രീനാ ദേവി, ഗിരിജ ദേവിയമ്മ, ബോബി മാത്തുണ്ണി,,എസ്. അഖിൽ ,ഷൈനി ബോബി, എന്നിവർ പങ്കെടുത്തു.