തിരുവല്ല: പിണറായി വിജയൻ പാക്കിസ്ഥാന്റെ ശബ്ദത്തിലാണ് സംസാരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലംതുരുത്തിയിൽ നടന്ന ജനജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റ് പാസാക്കിയ പൗരത്വ നിയമം നടപ്പാക്കുവാനുള്ള ബാദ്ധ്യത സംസ്ഥാന സർക്കാരിനുണ്ട്. കേരളം നിയമം നടപ്പാക്കില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷനായിരുന്നു. കെ.ആർ.പ്രതാപചന്ദ്രവർമ്മ, മധു പരുമല, വിജയകുമാർ മണിപ്പുഴ, കുറ്റൂർ പ്രസന്നകുമാർ, സുരേഷ് ഓടയ്ക്കൽ, ഉണ്ണികൃഷ്ണൻ പരുമല, ജയൻ തിരുമൂലപുരം, കെ.ജി.സുനിൽകുമാർ, സന്ധ്യാമോൾ, ശ്രീദേവി സതീഷ്, രാജ്പ്രകാശ് വേണാട്, ചന്ദ്രു.എസ്.കുമാർ, രമാദേവി, ടിറ്റു തോമസ്, ആർ. നിതീഷ്, ഗോപിനാഥപ്പണിക്കർ, കൃഷ്ണൻകുട്ടി, സജിത്ത് നിരണം എന്നിവർ പ്രസംഗിച്ചു.