തിരുവല്ല: കേരള എൻ.ജി.ഒ. യൂണിയൻ തിരുവല്ല ഏരിയയുടെ അമ്പത്തേഴാം വാർഷിക സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി. തിരുവല്ല റവന്യൂ ടവർ, ടൗൺ, കവിയൂർ, കടപ്ര, കോയിപ്രം, കുറ്റൂർ, നെടുമ്പ്രം എന്നിവിടങ്ങളിലായിരുന്നു സമ്മേളനങ്ങൾ. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.സാമുവൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.പ്രവീൺ, ഏരിയ പ്രസിഡന്റ് കെ.എം.ഷാനവാസ്, സെക്രട്ടറി പി.ജി.ശ്രീരാജ്, ആർ.ഉമ വർമ്മ എന്നിവർ വിവിധ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു. ഏരിയ സമ്മേളനത്തിന്റെ പ്രചരണാർത്ഥം വനിതാ യോഗങ്ങൾ, പ്രവർത്തക യോഗം, പാർട്ട് ടൈം കാഷ്വൽ ജീവനക്കാരുടെ യോഗം എന്നിവ ചേർന്നു. 21ന് തിരുവല്ല സെന്റ് ജോർജ് പാരിഷ് ഹാളിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ.കൃഷ്ണപ്രസാദ്​ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് കെ.എം.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി പി.ജി.ശ്രീരാജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഉല്ലാസ് ആർ.നായർ വരവ് ചെലവ് കണക്കും അവതരിപ്പിക്കും.