കോഴഞ്ചേരി: കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഇലന്തൂർ, നാരങ്ങാനം, ഓമല്ലൂർ, ചെന്നീർക്കര എന്നീ പഞ്ചായത്തുകളിൽ നെൽകൃഷി വികസനത്തിനും കരിമ്പു കൃഷി പുനരാരംഭിക്കാനും നടപ്പാക്കുന്ന ജനകീയാസൂത്രണ പദ്ധതികളുടെ ഉദ്ഘാടനവും കർഷകസംഗമവും ഇന്ന് രാവിലെ 10ന് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ആന്റോ ആന്റണി എം.പി നിർവ്വഹിക്കും. കരിമ്പ് തലക്കം വിതരണം വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നെൽകർഷകരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നപൂർണ്ണാദേവി ആദരിക്കും. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി തോമസ് സ്വാഗതവും സെക്രട്ടറി സി.പി. രാജേഷ് കുമാർ നന്ദിയും പറയും.