പത്തനംതിട്ട- പോളിയോ മുക്തലോകത്തിനായി ഒരുമിച്ചു പ്രവർത്തിക്കണമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.കോന്നി താലൂക്ക് ആശുപത്രിയിൽ പൾസ്‌പോളിയോ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോന്നിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌കോന്നിയൂർ പി കെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ എൽ ഷീജ മുഖ്യ പ്രഭാഷണം നടത്തി. എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ പോളിയോ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് അംഗം ബിനിലാൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർറോജി എബ്രഹാം, ആർസിഎച്ച് ഓഫീസർ ഡോ. സന്തോഷ് കുമാർ, മാസ് മീഡിയ ഓഫീസർമാരായ ടി കെ അശോക് കുമാർ, സുനിൽ കുമാർ, എംസിഎച്ച് ഓഫീസർ ഉഷദേവി, ഹെൽത്ത് സൂപ്പർവൈസർ സി.വി സാജൻ, വ്യാപാരി വ്യവസായി സമിതി അംഗങ്ങളായ മാണിക്യംകോന്നി, തോമസ് കാലായിൽ, ടി. രാജഗോപാൽ, ഡി അനിൽകുമാർ,കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട്‌ഡോ.ഗ്രേസ് മറിയംജോർജ് എന്നിവർ പ്രസംഗിച്ചു.