പത്തനംതിട്ട: മലങ്കര മാർത്തോമ്മാ സുറിയാനി സഭ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന കൺവെൻഷൻ 22മുതൽ 26 വരെ ആറാട്ടുപുഴ ഡോ.സഖറിയാസ് മാർ തെയോഫിലസ് സഫ്രഗൻ മെത്രാപ്പോലീത്താ സ്മാരക തരംഗം മിഷൻ ആക്ഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 22ന് വൈകിട്ട് 6.30ന് മാർത്തോമ്മാ സഭ പരമാദ്ധ്യക്ഷൻ റവ.ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന എപ്പിസ്‌കോപ്പാ റവ.തോമസ് മാർ തിമഥിയോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും.വൈകിട്ട് 6.30ന് പൊതുയോഗം.24ന് രാവിലെ 10ന് സുവിശേഷ സേവികാസംഘത്തിന്റെ ആഭിമുഖ്യത്തിലുളള പൊതുയോഗം.25ന് രാവിലെ 8ന് സമർപ്പിക്കപ്പെട്ട കുട്ടികളുടെ യോഗം,ഭദ്രാസന സന്നദ്ധ സുവിശേഷകസംഘത്തിന്റെ പൊതുയോഗം,വൈകിട്ട് 4ന് ഭദ്രാസന യുവജന സമ്മേളനം എന്നിവ നടക്കും. 26ന് രാവിലെ 8ന് തിരുവനന്തപുരം,കൊല്ലം ഭദ്രാസന അദ്ധ്യക്ഷൻ റവ.ജോസഫ് മാർ ബർന്നബാസ് എപ്പിസ്‌കോപ്പായുടെ നേതൃത്വത്തിൽ കുർബാന.11ന് സമാപനയോഗം ഭൂദാസന കുടുംബസംഗമമായി നടത്തപ്പെടും.റവ.തോമസ് മാർ തിമഥിയോസ് എപ്പിസ്‌ക്കോപ്പാ സമാപനസന്ദേശം നൽകും.വാർത്താസമ്മേളനത്തിൽ വികാരി ജനറാൾ റവ.ഡോ.ജയൻ തോമസ്, ഭദ്രാസന ട്രഷറാർ ജിജി മാത്യു സ്‌കറിയ,പബ്ലിസിറ്റി കൺവീനർ മോഡി പി.ജോർജ്ജ് പത്തിയൂർ എന്നിവർ പങ്കെടുത്തു.