പത്തനംതിട്ട : ചൂടേറിയതോടെ പടരുകയാണ് ചിക്കൻപോക്സ് . കഴിഞ്ഞ രണ്ട് വർഷത്തേതിനേക്കാൾ കൂടുതലാണ് ഇത്തവണത്തെ രോഗബാധിതരുടെ എണ്ണം. വെരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്സിന് കാരണം. ചെറിയ ചൊറിച്ചിലോടെ ആരംഭിക്കുന്ന രോഗം പിന്നീട് വെള്ളം നിറഞ്ഞ ചെറിയ കുമിളകളായി മാറും. ഗുരുതരമായ രോഗമല്ലെങ്കിലും അപൂർവമായി ന്യൂമോണിയക്കും തലച്ചോറിനെ ബാധിക്കുന്ന അണുബാധയ്ക്കും കാരണമാകാറുണ്ട്. ഒരു തവണ വന്നാൽ പിന്നീട് വരാൻ സാദ്ധ്യത കുറവാണ്.
ജില്ലയിൽ കഴിഞ്ഞ വർഷം ജനുവരി ആദ്യ ആഴ്ചയിൽ പതിനാറ് പേർക്ക് രോഗം ബാധിച്ചപ്പോൾ ഈ വർഷം ഇക്കാലയളവിൽ 40 പേർക്കാണ് ചിക്കൻപോക്സ് ബാധിച്ചത്.
>>
തെറ്റിദ്ധാരണകൾ മാറ്റാം
ചിക്കൻപോക്സ് വന്നാൽ കുളിക്കരുതെന്നാണ് പറയാറ്. എന്നാൽ കുളിക്കുന്നതുകൊണ്ട് തെറ്രില്ല. കുമിളകൾ പൊട്ടാതെ നോക്കിയാൽ മതി.
കഞ്ഞി മാത്രമേ കുടിക്കാവു എന്നത് തെറ്റാണ്. പച്ചക്കറികളും പഴങ്ങളും ധാരാളമായി കഴിക്കുക. ധാരാളം വെള്ളം കുടിക്കണം. നന്നായി ആഹാരം കഴിക്കണം.
മരുന്നില്ലെന്നാണ് ചിലരുടെ വിശ്വാസം. മരുന്ന് ലഭ്യമാണ്. അസൈക്ലോവീർ ഗുളിക രോഗം സങ്കീർണതകളില്ലാതെ ഒഴിവാക്കാൻ സഹായിക്കും. ആവശ്യമെങ്കിൽ കുത്തിവെയ്പ്പുമുണ്ട്.
>>
ചിക്കൻപോക്സ് ബാധിച്ചവർ
2020 ജനുവരി
ആദ്യ ആഴ്ച- 40
രണ്ടാം ആഴ്ച-33
മൂന്നാം ആഴ്ച - 34