പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജ് മലയാളം ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗം മഹാത്മാ ഗാന്ധി സർവകലാശാലയുടെ സഹകരണത്തോടെ ഇന്ന് മുതൽ 23 വരെ ദേശീയ സെമിനാർ നടത്തും. ആധുനികാനന്തര മലയാള നോവൽ പുതുസമീപനങ്ങൾ എന്ന വിഷയത്തിലാണ് സെമിനാർ. ഇന്ന് രാവിലെ 9ന് രജിസ്ട്രേഷൻ ആരംഭിക്കും. ഉദ്ഘാടനവും മുഖ്യപ്രഭാഷണവും എഴുത്തുകാരൻ ഡോ. പി.ജെ.രാജശേഖരൻ നിർവഹിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പി. ജോസഫ് അദ്ധ്യക്ഷത വഹിക്കും. നാളെ രാവിലെ 9.30ന് ന്യൂമാഹി എം.ജി കോളേജ് പ്രൊഫ. ഡോ.എസ്.എസ്.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അസി. പ്രൊഫ.ജെയിസൺ ജോർജ് മോഡറേറ്ററാകും. 23ന് രാവിലെ 9.30ന് തലയോലപറമ്പ് ഡി.ബി കോളേജ് അസോ. പ്രൊഫ.അംബിക എ. നായർ മോഡറേറ്ററാകുന്ന സെമിനാറിൽ നിരവധി പേർ പ്രബന്ധാവതരണം നടത്തും. ഉച്ചയ്ക്ക് 1.30ന് സമാപനം.