പത്തനംതിട്ട : ഓമല്ലൂർ സരസ്വതി കലാക്ഷേത്രത്തിന്റെ ആഗസ്റ്റ് 29 മുതൽ 2021 ജൂൺ വരെ നടക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങളുടെ ഭാഗമായി ചേർന്നയോഗം ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പി.ആർ.കുട്ടപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയൻ, ഫാ.ഇ.കെ മാത്യു ഇലവിനാമണ്ണിൽ, എ.ജി.ഉണ്ണികൃഷ്ണൻ, പി.കെ.രാമചന്ദ്രൻ,കെ. ബാലകൃഷ്ണൻ നായർ,പി.ആർ.മോഹനൻ നായർ, സുരേന്ദ്രൻ തേവലപ്പുറത്ത്, പ്രണവം ശിവൻ പിള്ള, രഞ്ജിനി അടക്കൽ, ജി.കൃഷ്ണൻ നായർ, വിജയൻ പിള്ള, ബി.ശശീന്ദ്രൻ, അനിൽ കുമാർ,സുരേഷ് ഓലിത്തുണ്ടിൽ, പട്ടാഴി എൻ.ത്യാഗരാജൻ എന്നിവർ സംസാരിച്ചു. പി.ആർ കുട്ടപ്പൻ നായർ ചെയർമാനും സുരേഷ് ഓലിത്തുണ്ടിൽ ജനറൽ കൺവീനറുമായ 150 അംഗ സ്വാഗതസംഘം രൂപീകരിച്ചു.