കോന്നി : കിഴക്കൻ മേഖല മഞ്ഞനിക്കര പദയാത്ര ഫെബ്രുവരി 7ന് രാവിലെ 7ന് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് ആരംഭിക്കും. തണ്ണിത്തോട്, പയ്യനാമൺ, അട്ടച്ചാക്കൽ, കോന്നി, കൂടൽ, രാജഗിരി എന്നിവിടങ്ങളിൽ എത്തുന്ന തീർത്ഥാടകരെ കിഴക്കൻ മേഖലാ ഭാരവാഹികളും വൈദികരും ചേർന്ന് സ്വീകരിക്കും.തീർത്ഥാടന ഭാരവാഹികളായി റാവ.ഫാ.ഡോ.കോശി പി.ജോർജ് (പ്രസിഡന്റ്),ജോസ് പനച്ചയ്ക്കൽ (ജനറൽ കൺവീനർ),ജോസ് സാമുവൽ പുത്തൻവിളയിൽ (ക്യാപ്റ്റൻ), റോയി മോൻ ഡാനിയേൽ (വൈസ് ക്യാപ്റ്റൻ) എന്നിവരടങ്ങുന്ന 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.