തീയതി നീട്ടി

പത്തനംതിട്ട: സ്‌കോൾ കേരള ഡിപ്ലോമഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് അഞ്ചാം ബാച്ച് വിദ്യാർത്ഥികളിൽ കോഴ്‌സ് ഫീസ് കുടിശിക വരുത്തിയവർക്ക് രണ്ടാം ഗഡു ഫീസ് പിഴയില്ലാതെ ഈ മാസം 31 വരെയും 50 രൂപ പിഴയോടുകൂടി ഫെബ്രുവരി ഏഴ് വരെയും ഒടുക്കാമെന്ന് സ്‌കോൾ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

വയർമാൻ പരിശീലനം

പത്തനംതിട്ട: 2019 ലെ ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ പാസായ ശേഷം പെർമിറ്റ് ലഭിക്കുന്നതിന് അർഹരായവർക്ക് ഒരു ദിവസത്തെ പരിശീലനം നൽകുന്നു. ഹാൾ ടിക്കറ്റ് നമ്പർ 19030001 മുതൽ 19030058 വരെയുളളവർക്ക് ഈ മാസം 23 നും ഹാൾ ടിക്കറ്റ് നമ്പർ 19030059 മുതൽ 19030116 വരെയുളളവർക്ക് 24 നും രാവിലെ 11 ന് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ പരിശീലനം നൽകും