പന്തളം: പട്ടി​ക​ജാതി വിക​സ​ന​വ​കു​പ്പിന്റെ ആഭി​മു​ഖ്യ​ത്തിൽ തൊഴിൽര​ഹി​ത​രായ പട്ടിക ജാതി വിഭാ​ഗ​ത്തിൽപ്പെട്ട യുവ​ജ​ന​ങ്ങൾക്ക് വേണ്ടി നട​ത്തുന്ന സൗജന്യ തൊഴി​ല​ധി​ഷ്ഠിത കോഴ്സി​ലേക്ക് അപേക്ഷ ക്ഷണി​ച്ചു. മൂന്ന് മാസം ദൈർഘ്യമുള്ള സോളാർ പാനൽ ഇൻസ്റ്റ​ലേ​ഷൻ ആൻഡ് റിപ്പ​യ​റിംഗ് കോഴ്സി​ലാണ് പരി​ശീ​ല​നം. പ്രായം 18നും 35നും മദ്ധ്യേ.കുറഞ്ഞ വിദ്യാ​ഭ്യാസ യോഗ്യത എസ്.​എസ്.എൽ.സി/വി.എച്ച്.എസ്.ഇ./ഐ.​ടി.ഐ/ഡിപ്ലോമ കോഴ്സു​കൾ പഠി​ച്ച​വർക്ക് മുൻഗ​ണ​ന.പരി​ശീ​ല​ന​ത്തിന് ശേഷം പ്ലേസ്‌മെന്റ്‌സെൽ മുഖാ​ന്തിരം തൊഴിൽ ലഭി​ക്കും. കൂടു​തൽ വിവ​ര​ങ്ങൾക്കും സൗജന്യ അപേക്ഷാ ഫോറ​ത്തിനും ഉടൻതന്നെ ബന്ധ​പ്പെ​ടു​ക. മൈക്രോ കോളേജ് പന്തളം ഫോൺ : 9446438028. 9446436651.