തിരുവല്ല: മണിപ്പുഴ ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 24​ന് തുടങ്ങി ഫെബ്രുവരി രണ്ടിന് സമാപിക്കും. വെള്ളിയാഴ്ച രാവിലെ അഷ്ടദ്രവ്യമഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് അഞ്ചരയ്ക്ക് ഉത്സവത്തിന് മേൽശാന്തി ബാലകൃഷ്ണൻ നമ്പൂതിരി കൊടിയേറ്റും. ഉത്സവദിവസങ്ങളിൽ പുഷ്പാഞ്ജലി,ദീപാരാധന വിശേഷാൽ പൂജകൾ എന്നിവ നടക്കും. 30 മുതൽ ഉച്ചയ്ക്ക് അന്നദാവനവും വൈകിട്ട് കലാപരിപാടികളും ഉണ്ട്. 30​ന് വൈകിട്ട് 7.30​ന് തിരുവാതിര.31​ന് രാവിലെ കാവിൽ നൂറും പാലും,രാത്രി എട്ടിന് കുത്തിയോട്ട ചുവടും പാട്ടും.ഫെബ്രുവരി ഒന്നിന് വൈകിട്ട് അഞ്ചിന് പഞ്ചാരിമേളം,വൈകിട്ട് ഏഴരയ്ക്ക് സാംസ്​കാരിക സമ്മേളനം, ഭജന.രണ്ടിന് എട്ടിന് പൊടിയാടി ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും 101കലം എഴുന്നള്ളിപ്പ്, 10.30​ന് നവകവും കലശവും, ഉച്ചയ്ക്ക് സമൂഹസദ്യ കോട്ടയം ഡെപ്യൂട്ടി കളക്ടർ ടി.കെ.വിനീത് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7.15​ന് കളമെഴുത്തും പാട്ടും,7.30​ന് താലപ്പൊലി എഴുന്നള്ളിപ്പ്, 10​ന് നാടൻപാട്ട്.