പത്തനംതിട്ട: പൗരത്വ ബില്ലിനെ അനുകൂലിച്ച് സംസാരിച്ചതിന് ബി.ജെ.പി നഗരസഭ പന്ത്രണ്ടാം വാർഡ് സെക്രട്ടറി മനോജിനെ സി.പി.എം കൗൺസിലറായ ജോൺസന്റെ നേതൃത്വത്തിൽ മർദ്ദച്ചെന്ന് പരാതി. കഴിഞ്ഞ ദിവസം കൗൺസിലറുടെ നേതൃത്വത്തിൽ ഇരുപതോളം സി.പി.എം, സി.പി.എെ പ്രവർത്തകർ തടഞ്ഞുവച്ച് ആക്രമിക്കുകയായിരുന്നുവെന്ന് മനോജ് പത്തനംതിട്ട പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വലതു കണ്ണിന് പരിക്കേറ്റ മനോജിനെ പത്തനംതിട്ട ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറയിച്ചു.