പന്തളം : കുടശ്ശനാട് പുലിക്കുന്നിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികവും ഉത്സവവും 24 മുതൽ 31 വരെ നടക്കും. 24ന് രാവിലെ 6ന് പൊങ്കാല, 8ന് ഭാഗവതപാരായണം, 10ന് കൊടിമര ഘോഷയാത്ര, 7.30ന് തൃക്കൊടിയേറ്റ്, 25 മുതൽ 28 വരെ പറയ് ക്കെഴുന്നള്ളത്ത്, 30ന് രാവിലെ 7ന് കലശം. നവകം, നൂറുംപാലും, 2ന് ഉത്​സവ ഘോഷയാത്ര, രാത്രി 10ന് തിറയാട്ടം.