അടൂർ: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അടൂർ താലൂക്ക് സമ്മേളനം ഇന്നു വൈകിട്ട് 4ന് അടൂർ ജി സ്ക്വയർ സെൻട്രൽ മൈതാനത്തിന് സമീപം നടക്കും. വൈകിട്ട് 4ന് പ്രകടനം പുതിയ. പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്നും ആരംഭിച്ച് സെൻട്രൽ മൈതാനത്ത് സമാപിക്കും.തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്യും.സ്വാഗത സംഘം ചെയർമാൻ എ.നൗഷാദ് റാവുത്തർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് എ.ജെ.ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തും.താലൂക്ക് സെക്രട്ടറി പ്രവർത്തന റിപ്പോർട്ടു അവതരിപ്പിക്കും.താലൂക്കിലെ പഴയകാല വ്യാപാരി നേതാക്കളെ ജില്ലാ ജനറൽ സെക്രട്ടറി കെ.ഇ.മാത്യു ആദരിക്കും.പന്തളം യൂണിറ്റിന്റെ കുടുംബ സംരക്ഷാ പദ്ധതിയിൽ ഫണ്ട് വിതരണം ജില്ലാ ട്രഷറർ കൂടൽ ശ്രീകുമാർ നിർവഹിക്കും. യോഗത്തിൽ വിവിധ യൂണിറ്റിലെ ഭാരവാഹികൾ,ജില്ലാ നേതാക്കൾ എന്നിവർ ആശംസങ്ങൾ അർപ്പിക്കുമെന്ന് ഭാരവാഹികളായ എ.നാഷാദ് റാവുത്തർ, വിജയകുമാർ.ബി,ജി.തോമസ് കുട്ടി,വി.എസ്.ഷജീർ,എൻ.ഐ.അലക്സാണ്ടർ,ജേക്കബ് ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.