മല്ലപ്പള്ളി- നാലാമത് ജില്ലാ പുസ്തകോത്സവം നാളെ മല്ലപ്പള്ളിയിൽ ആരംഭിക്കും. രാവിലെ 10ന് രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും. സുരേഷ് ചെറുകര അദ്ധ്യക്ഷത വഹിക്കും. ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെയും കെ.എസ്.എഫ്.ഇ.യുടെയും സഹകരണത്തോടെയാണ് പരിപാടി. തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റർ വെഹിക്കിൾ ഡയറക്ടർ പി.എം.എബ്രഹാം , സിനിമ സംഗീത സംവിധായകൻ വിനു തോമസ് , ഇരവിപേരൂർ സെന്റ് ജോൺസ് സ്‌കൂൾ അദ്ധ്യാപകൻ അനീഷ് തോമസ് , കരുണ ഓട്ടോ ഫ്രണ്ട്‌സ് എന്നിവർക്ക് പുരസ്‌കാരങ്ങൾ സമർപ്പിക്കും. കൊച്ചിൻ ഷിപ്പ് യാർഡ് ഡയറക്ടർ ബി. രാധാകൃഷ്ണമേനോൻ പുരസ്‌കാര വിതരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണദേവി, അംഗങ്ങളായ റെജി തോമസ്, എസ്.വി.സുബിൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, അംഗം ഉണ്ണികൃഷ്ണൻ നടുവിലേമുറി, പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, അംഗം ജോസഫ് ഇമ്മാനുവേൽ എന്നിവർ പ്രസംഗിക്കും. 23ന് രാവിലെ 10.30 ന് ആരോഗ്യ സെമിനാർ ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. ജേക്കബ് എം.എബ്രഹാം അദ്ധ്യക്ഷത വഹിക്കും. ഡി.എം.ഒ. എ. എൽ. ഷീജ മുഖ്യ പ്രഭാഷണം നടത്തും. ഡോ. സിനീഷ് പി.ജോയ്,പഞ്ചായത്ത് പ്രസിഡന്റുമാരായ തോമസ് മാത്യു, റേച്ചൽ ബോബൻ തുടങ്ങിയവർ പ്രസംഗിക്കും. 24 ന് രാവിലെ 10.30ന് കാർഷിമേള രാജു എബ്രഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കുഞ്ഞുകോശിപോൾ അദ്ധ്യക്ഷത വഹിക്കും. കാർഷിക സർവ്വകലാശാലഅസോസിയേറ്റ് ഡയറക്ടർ സിബിൽ ജോർജ് വർഗീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിബി ടി. നീണ്ടിശേരി, കൃഷി ഓഫീസർമാരായ ജോസഫ് ജോർജ് ജോർജ്, വി.എൽ.അമ്പിളി എന്നിവർ ക്‌ളാസെടുക്കും. പഞ്ചായത്ത് പ്രസിഡന്റുമാരായ ജയൻ പുളിക്കൽ, ബിന്ദു ദേവരാജൻ, എം.എസ്. സുജാത തുടങ്ങിയവർ പ്രസംഗിക്കും.പുറമറ്റം ഹരിത സംഘത്തിനും മികച്ച കർഷകൻ ചെങ്ങരൂർ പൂതംകുഴിയിൽ രാജശേഖരപണിക്കർക്കും കാർഷിക പുരസ്‌കാരം നൽകും.
25 ന് രാവിലെ 10.30ന് സാഹിത്യസദസ് മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. വി. വി. മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ റെജി ചാക്കോ, കെ.കെ.രാധാകൃഷ്ണക്കുറുപ്പ്, എലിസബത്ത് മാത്യു തുടങ്ങിയവർ പ്രസംഗിക്കും. 2.30ന് കായിക സെമിനാർ. കെ.എസ്.എഫ്.ഇ. ചെയർമാൻ പീലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ മുഖ്യ പ്രഭാഷണം നടത്തും.