തിരുവല്ല: നിരണം ശ്രീമരുതൂർക്കാവ് വനദുർഗാ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 25 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കും. ദിവസവും രാവിലെ 7.30ന് ഭാഗവത പാരായണം, ഒന്നിന് അന്നദാനം. 27ന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരപൂജ, ഉച്ചയ്ക്ക് 12ന് ഉണ്ണിയൂട്ട് 28ന് വൈകിട്ട് അഞ്ചിന് വിദ്യാഗോപാലമന്ത്രാർച്ചന. 29ന് രാവിലെ 11ന് സ്വയംവരഘോഷയാത്ര,11.15ന് രുഗ്മിണി സ്വയംവര പൂജ,വൈകിട്ട് അഞ്ചിന് സർവൈശ്വര്യപൂജ.30ന് രാവിലെ 11.30ന് കുചേലസദ്ഗതി,വൈകിട്ട് അഞ്ചിന് ശനീശ്വരപൂജ.31ന് രാവിലെ 9.30ന് മഹാമൃത്യുജ്ഞയഹോമം,ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്.വൈകിട്ട് നാലിന് അവഭൃഥസ്‌നാനഘോഷയാത്ര. ഫെബ്രുവരി ഒന്നിന് രാവിലെ എട്ടിന് കലശപൂജ,10ന് പൊങ്കാല. ക്ഷേത്ര തന്ത്രി ഇ.മാധവൻ നമ്പൂതിരി പൊങ്കാല അടുപ്പിൽ അഗ്‌നിപകരും. ഒന്നിന് സമൂഹസദ്യ,വൈകിട്ട് 4.30ന് ഓട്ടംതുള്ളൽ, രാത്രി ഏഴിന് ദേവസംഗീതം.