കൊടുമൺ: സി.പി.എമ്മിന്റെ ഭവനദാന പദ്ധതിയുടെ ഭാഗമായി അങ്ങാടിക്കൽ ലോക്കൽ കമ്മറ്റിയുടെ കീഴിലുളള മറ്റപ്പളളിൽ രഘുനാഥന് വീട് നിർമ്മിച്ച് നൽകും. കിടപ്പുരോഗിയായ രഘുനാഥിന് വാസയോഗ്യമായ വീടില്ല. ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളുമാണുളളത്. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു കട്ടിളവയ്പ്പ് നിർവഹിച്ചു. കൊടുമൺ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ.എസ് ഉണ്ണിത്താൻ, ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.കെ.അശോക് കുമാർ, ജില്ലാ പഞ്ചായത്തംഗം ആർ.ബി.രാജീവ് കുമാർ, പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ. പ്രഭാകരൻ, അങ്ങാടിക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ് ഡി.രാജറാവു, വി.ശശിധരൻ, ശശിധരക്കുറുപ്പ്, അനൂപ് വിശ്വം, കെ.ടി.വിജയൻ എന്നിവർ പങ്കെടുത്തു.