മല്ലപ്പള്ളി: വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുക, പച്ചക്കറി കൃഷിയിൽ സമ്പൂർണ സ്വയംപര്യാപ്തത കൈവരിക്കുക എന്നീ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് ആരംഭിച്ച ജീവനി പദ്ധതിക്ക് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. പരമ്പരാഗത പച്ചക്കറി കൃഷിയുടെ പ്രോത്സാഹനം,എല്ലാ വീടുകളിലും പച്ചക്കറി പോഷകതോട്ടങ്ങൾ രൂപീകരിക്കൽ, ജന പ്രതിനിധികൾ നിർദേശിക്കുന്നയിടങ്ങളിൽ മാതൃകാ കൃഷി, വിദ്യാലയങ്ങൾ, അങ്കണവാടികൾ, മറ്റ് സ്ഥാപനങ്ങളിൽ എന്നിവയിൽ ജനപങ്കാളിത്തത്തോടുകൂടിയുള്ള പച്ചക്കറി വ്യാപനം എന്നിവ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.കൃഷി അസി.ഡയറക്ടർ സിബി.ടി നീണ്ടിശേരി മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണിക്കൃഷ്ണൻ നടുവിലേമുറി,അംഗങ്ങളായ കുഞ്ഞുകോശി പോൾ,മീനു സാജൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ്, അംഗങ്ങളായ പ്രകാശ്കുമാർ വടക്കേമുറി, മേരി സജി, മോളി ജോയ് എന്നിവർ പ്രസംഗിച്ചു.മല്ലപ്പള്ളി പഞ്ചായത്ത് കാർഷിക വികസന സമിതി അംഗങ്ങൾ,കൃഷി ഓഫീസർ ജോസഫ് ജോർജ്ജ്, അസി.കൃഷി ഓഫീസർ സത്യകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.