വോട്ടർ പട്ടിക

തിരുവല്ല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2020ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവല്ല നഗരസഭയുടെ കരട് വോട്ടർ പട്ടിക, നഗരസഭാ ഓഫിസിലും വെബ്‌സൈറ്റിലും പ്രസിദ്ധപ്പെടുത്തി. കരട് വോട്ടർ പട്ടികയുടെ ഒരു പകർപ്പ് വീതം സമ്മതിദായകർക്ക് പരിശോധിക്കാനായി തിരുവല്ല താലൂക്ക് ഓഫിസിലും തിരുവല്ല, കുറ്റപ്പുഴ വില്ലേജ് ഓഫിസിലും നൽകിയിട്ടുണ്ട്. ഈവർഷം ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർക്ക് പേര് ഉൾപ്പെടുത്താം. കരട് വോട്ടർ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 14.