തിരുവല്ല: ആലപ്പുഴ-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കോൺകോഡ് പാലത്തിന്റെ ഇരുവശങ്ങളിലും അപ്പ്രോച്ച് റോഡ് നിർമ്മിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാർ ഉത്തരവിറക്കിയതിൽ എൽ.ഡി.എഫ് പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയോഗം സർക്കാരിനെ അനുമോദിച്ചു. 2017-18 ബഡ്ജറ്റിൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി കോൺകോഡിൽ പാലം നിർമ്മിക്കുന്നതിന് 15 കോടി അനുവദിച്ചിരുന്നു. എന്നാൽ സാങ്കേതിക കാര്യങ്ങളും മറ്റും പൂർത്തീകരിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കൽ തടസപ്പെട്ടിരുന്നു. അത് പരിഹരിക്കാനാണ് ഇപ്പോൾ സർക്കാർ ഉത്തരവിറക്കിയത്. തടസങ്ങൾ നീക്കിക്കിട്ടാൻ പരിശ്രമിച്ച എം.എൽ.എ മാരായ മാത്യു ടി.തോമസിനെയും തോമസ് ചാണ്ടിയെയും പ്രദേശവാസികളെയും എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി അഭിന്ദിച്ചു.