പരു​മ​ല- ടാ​ഗോർ ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വത്തിൽ പൗ​ര​ത്വ​ഭേ​ദഗ​തി നി​യ​മ​ത്തെ​ക്കു​റി​ച്ച് ചർ​ച്ച ന​ടത്തി. ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദൾ ദേ​ശീ​യ സെ​ക്ര​ട്ട​റി ഡോ. വർ​ഗീ​സ് ജോർ​ജ് ക്ലാ​സെ​ടുത്തു. കെ. പി. സി. സി. ജന​റൽ സെ​ക്രട്ട​റി മാന്നാർ അബ്ദുൾ ല​ത്തീ​ഫ്, സി. പി. എം. ഏ​രി​യാ സെ​ക്ര​ട്ടി അഡ്വ. ഫ്രാൻ​സി​സ് വി. ആന്റണി, ജില്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ഈപ്പൻ, അ​ജി​ത് ആർ. പി​ള്ള, ബി​ജോ​യ് ഡേ​വിഡ്, ത​ങ്കമ​ണി നാ​ണപ്പൻ, പ്രൊ​ഫ. എം. എൻ. ല​ക്ഷ്​മണൻ, ടി. കെ. സു​രേ​ഷ് കു​മാർ, ഒ. സി. രാജു, അ​നൂ​പ് കു​മാർ എ​ന്നി​വർ സം​സാ​രിച്ചു. പി. കെ. പീ​താംബ​രൻ മോ​ഡ​റേ​റ്റ​റാ​യി​രുന്നു. ലൈ​ബ്ര​റി പ്ര​സിഡന്റ് എ. ലോപ്പ​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹിച്ചു. ബെ​ന്നി മാത്യു സ്വാഗ​തം പ​റഞ്ഞു.