തിരുവല്ല: ജനങ്ങളെ വിഭജിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സങ്കുചിത അജണ്ട മാത്രമാണ് പൗരത്വ ഭേദഗതിക്ക് പിന്നിലുള്ളതെന്ന് മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ പറഞ്ഞു. യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ് ചെയർമാൻ ഉമ്മൻ അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജോസഫ് എം.പുതുശേരി, പ്രൊഫ.അലക്‌സാണ്ടർ കാരയ്‌ക്കൽ,പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ,ചെറിയാൻ പോളച്ചിറയ്ക്കൽ,കുഞ്ഞുകോശി പോൽ,മധുസൂദനൻപിള്ള, എം.ആർ.ശശിധരൻ,അനീറ്റ,വർഗീസ് മാമ്മൻ,ആർ.ജയകുമാർ,സാം ഈപ്പൻ,പ്രസാദ് ജോർജ്ജ്, ജേക്കബ് തോമസ്,രാജേഷ് ചാത്തങ്കരി,സജി ചാക്കോ,ജേക്കബ് പി.ചെറിയാൻ എന്നിവർ പ്രസംഗിച്ചു. പ്രൊഫ.അലക്‌സാണ്ടർ കാരയ്‌ക്കൽ ചെയർമാനായി ഭരണഘടനാ സമിതിക്കും രൂപം നൽകി.