പത്തനംതിട്ട: നെഹ്റു യുവകേന്ദ്രയുടെ അഭിമുഖ്യത്തിൽ തിരുവല്ലയിൽ നടന്ന ജില്ലാകായികമേളയിൽ വോളിബോൾ മത്സരത്തിൽ വിജയികളായ ടീം വീ യുവയ്ക്ക് പത്തനംതിട്ട നെഹ്റു യുവകേന്ദ്ര ജില്ലാകോർഡിനേറ്റർ സന്ദീപ് കൃഷ്ണൻ,ടീം വീ യുവ സെക്രട്ടറി ഗൗതംകൃഷ്ണ, പ്രസിഡന്റ് ബിജോയ് എന്നിവരുടെ സാനിദ്ധ്യത്തിൽ കുറ്റൂർ പഞ്ചായത്ത് അംഗം അജികുമാർ ട്രോഫി സമ്മാനിച്ചു. ബെസ്റ്റ് പ്ലെയറായ തൗഫീക്കിനു പുരസ്കാരം കൈമാറി. ഡിസ്കസ് ത്രോ,ജാവലിൻ എന്നീ മത്സരങ്ങളിൽ ടീം വീ യുവയിലെ കണ്ണൻ എ.എസ്. ഒന്നാം സ്ഥാനം നേടി.