
ചിറ്റാർ:മൺപിലാവു ഭാഗത്ത് കാട്ടുതീ പടരുന്നു. തേറകത്തും മണ്ണിന് മുകൾ ഭാഗം പൂവണ്ണും പതാൽ മേഖലയാകെ കത്തിപ്പടർന്ന തീ വില്ലൂന്നിപ്പാറ മൺപിലാവ് ജനവാസ കേന്ദ്രത്തോട് അടുക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. തണ്ണിത്തോട് സ്റ്റേഷൻ പരിധിയിൽ വരുന്ന വനമേഖലയാണിത്. വനം വകുപ്പ് ഉദ്യോഗസ്ഥർ രാവിലെ മുതൽ തീ അണയ്ക്കാൻ ശ്രമം നടത്തിയിട്ടും നിയന്ത്രണ വിധേയമായിട്ടില്ല. റാന്നി വനം ഡിവിഷന്റെ മറ്റു ഭാഗങ്ങളിൽ നിന്നും കൂടുതൽ ജീവനക്കാർ മേഖലയിൽ എത്തിയിട്ടുണ്ട്.