21-jeevana-camp
ചെങ്ങരൂർ മാർ സേവേറിയോസ് ബിഎഡ് കോളേജിലെ സാമൂഹിക ജീവന ക്യാമ്പ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമൻ കോണ്ടൂർ ഉദ്ഘാടനം ചെയ്യുന്നു. ദേവി പ്രസാദ്, ഡോ. കെ.കെ. ജോൺ, ജെറിൻ മാമൻ ഡാനിയേൽ, റെജി ചാക്കോ, ഫാ.സോൺ തോമസ് എന്നിവർ സമീപം.

ചെങ്ങരൂർ: മാർ സേവേറിയോസ് കോളേജ് ടീച്ചർ എഡ്യൂക്കേഷനിലെ ബി.എഡ് വിദ്യാർത്ഥികളുടെ അഞ്ചുദിവസത്തെ കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് ആരംഭിച്ചു. കല്ലൂപ്പാറ ‌പഞ്ചായത്ത് പ്രസിഡന്റ് റെജി ചാക്കോയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമൻ കോണ്ടൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കോളജ് പ്രിൻസിപ്പൽ ഡോ.കെ.കെ ജോൺ ക്യാമ്പ് കൺവീനർ ദേവി പ്രസാദ് ഫാ.സോൺ തോമസ്, ജെറിൻ മാമൻ ഡാനിയൽ എന്നിവർ പ്രസംഗിച്ചു.സ്വയം സജ്ജരാക്കുക മറ്റുള്ളവരെ സജ്ജരാക്കുക എന്ന ആപ്ത വാക്യത്തെ നടക്കുന്ന ക്യാമ്പിൽ അഞ്ചു ദിവസങ്ങളിലായി വൈവിദ്ധ്യമാർന്ന പഠനക്യാമ്പുകൾ,സാമൂഹിക പ്രവർത്തനങ്ങൾ,സ്വയം ജീവൻ തന്ത്രങ്ങൾ,ഏറോബിക്സ്,യോഗ ക്ലാസുകൾ തുടങ്ങിയവയ്ക്ക് വിദഗ്ദ്ധർ നേതൃത്വം നൽകുന്നു.