പന്തളം : ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് കൊട്ടാരക്കര കില ഇറ്റിസിയുടെ നേതൃത്വത്തിൽ പന്തളം ബ്ലോക്കിൽ നടത്തുന്ന ഓഫ് കാമ്പസ് പരിശീലനം തുടങ്ങി. ബ്ലോക്കിലെയും ബ്ലോക്ക് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെയും തെരഞ്ഞെടുത്ത ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മേറ്റുമാർ എന്നിവർക്കാണ് പരിശീലനം.
പന്തളം ബ്ലോക്ക് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.വിലാസിനി ഉദ്ഘാടനം ചെയ്തു. കില ഇറ്റിസി പ്രിൻസിപ്പലായ ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണർ ജി.കൃഷ്ണകുമാർ പരിശീലന പരിപാടി വിശദീകരിച്ചു. പത്തനംതിട്ട ജില്ലാ തൊഴിലുറപ്പു ജെപിസി എൻ ഹരി അദ്ധ്യക്ഷത വഹിച്ചു. ഇറ്റിസി ഫാക്കൽറ്റി അംഗം ആർ.സമീറ, ജോ. ബിഡിഒ എ എൻ.ജീവ, എം.നഹാസുദ്ദീൻ എന്നിവർ സംസാരിച്ചു. റിട്ട. ഡെപ്യൂട്ടി കമ്മീഷണർ സി.ശശിധരൻപിള്ള ക്ലാസെടുത്തു. ഇന്ന് കുളനട, ആറൻമുള പഞ്ചാത്തുകൾക്കാണ് പരിശീലനം.