കോന്നി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും ഭരണഘടന സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എൽ.ഡി.എഫ് നേതൃത്വത്തിൽ 26ന് നടക്കുന്ന മനുഷ്യ മഹാ ശൃഖലയോടനുബന്ധിച്ച് സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ ക്യാപ്ടനായ വാഹന പ്രചരണജാഥ തുടങ്ങി. സിഐറ്റിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു . സി പി ഐ സംസ്ഥാന കൗൺസിലംഗം പി ആർ ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, എ പത്മകുമാർ മുണ്ടപ്പളളി തോമസ്, രാജു നെടുവംപുറം, സജു അലക്സ്, എഎൻ സലീം, മലയാലപ്പുഴ ശശി, എംപി മണിയമ്മ, ജിഎസ് ഉണ്ണിത്താൻ, ആർ ബി രാജീവ്കുമാർ, പ്രീത രമേശ്, രാജഗോപാലൻനായർ, ഡി ബിനോയ്, ഏഴംകുളം നൗഷാദ്, എംകെ വാമൻ, സുബാഷ് , വേണുഗോപാൽ, മങ്ങാട് സരോന്ദ്രൻ, അനീഷ് കുമാർ , എ പി ജയൻ എന്നിവർ പ്രസംഗിച്ചു. . ഇന്ന് രാവിലെ കലഞ്ഞൂരിൽനിന്നും ആരംഭിക്കുന്ന ജാഥ വൈകിട്ട് സീതത്തോട്ടിൽ സമാപിക്കും. രാജു ഏബ്രഹാം വൈസ് ക്യാപ്ടനും അഡ്വ കെ യു ജനീഷ് കുമാർ ജാഥാ മാനേജരുമാണ്