മല്ലപ്പള്ളി: ഭാരതീയ വേലൻ മഹാസഭ ജില്ലാസമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ടി.മധു പതാക ഉയർത്തി. ജനറൽ സെക്രട്ടറി എ.എൻ.പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായി വി.എം.ചെല്ലപ്പൻ (രക്ഷാധികാരി), പി.ടി.മധു കീഴ്വായ്പൂര് (പ്രസിഡന്റ് ), അനില വിനോദ് ആനിക്കാട് (വൈ.പ്രസിഡന്റ് ),ശശികുമാർ കെ. തിരുവല്ല (സെക്രട്ടറി), ശോഭനാ സന്തോഷ് വെണ്ണിക്കുളം (ജോ.സെക്രട്ടറി),സി.കെ.ചെല്ലപ്പൻ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.