മാവേലിക്കര- അനധികൃതമായി മണ്ണ് കടത്തിയ അഞ്ച് ടിപ്പർ ലോറികൾ മാവേലിക്കര പൊലീസ് പിടികൂടി. ഇന്നലെ വെളുപ്പിന് മാവേലിക്കര സി.ഐ ഡി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പരിശോധനയിലാണ് ലോറികൾ പിടികൂടിയത്. പാസ് ഇല്ലാതെ ചെമ്മണ്ണ് കടത്താൻ ശ്രമിച്ച വാഹനങ്ങളാണ് പിടികൂടിയത്. മാവേലിക്കര പ്രദേശത്ത് അനധികൃത മണൽ കടത്ത് വ്യാപകമായിരിക്കുകയാണെന്നും വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും സി.ഐ അറിയിച്ചു.