കോഴഞ്ചേരി: പോളിയോ വാക്സിൻ വിതരണത്തിനിടെ ആശാ വർക്കറെ നായ കടിച്ചു. ചെറുകോൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ അനിലയ്ക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെ 10 മണിയോടെ മേലുകരയിലെ സ്വകാര്യ വ്യക്തിയുടെ വളർത്ത് നായ കൂട് പൊളിച്ച് പുറത്ത് ചാടി ആരോഗ്യ വകുപ്പ് ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. അനിലയുടെ കാലിൽ ആഴത്തിൽ കടിയേറ്റു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.