കൊടുമൺ: എസ്.ബി.ഐ കൊടുമൺ ശാഖയുടെ കൊടുമണ്ണിലെ എ.ടി.എം പ്രവർത്തനം നിലച്ചിട്ട് ദിവസങ്ങളേറെയായി. സി.ഡി.എം

സർവീസുകളുള്ള കൊടുമണ്ണിലെ ഏക എ.ടി.എമ്മാണിത്. അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നാട്ടിലേക്ക് പണം അയയ്ക്കാൻ ഇവിടെ എത്തുന്നവർ ഏറെയാണ്. എ.ടി.എം പ്രവർത്തിച്ചാൽ പോലും പലപ്പോഴും പണം കാണാറില്ല. ബാങ്കിൽ എത്തിയാലും തിരക്ക് കാരണം മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടതായി വരുന്നു.കാര്യക്ഷമതയുള്ള എ.ടി.എം മെഷീൻ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.