പത്തനംതിട്ട : പ്രളയത്തിലെ മലവെള്ള പാച്ചിലിൽ തകർന്നതാണ് എഴുപത്തൊന്നുകാരൻ ജോയി വർഗീസിന്റെ വീട്. കരം അടച്ച രസീതില്ലാത്തതിനാൽ സർക്കാരിന്റെ ആനുകൂല്യം ഒന്നും ലഭിച്ചില്ല. വനാതിർത്തി ആയതിനാൽ കുരങ്ങിന്റെയും മറ്റ് ജീവികളുടെയും ശല്യവുമുണ്ട്. എന്നിട്ടും പ്രളയത്തിന് ശേഷം ടാർപ്പോളിൻ കെട്ടിയ ഷെഡിലാണ് ജോയി വർഗീസും മകനും താമസിച്ചിരുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് അടുത്തുള്ള പള്ളി അധികാരികളാണ് ഒരു മുറിയും അടുക്കളയുമുള്ള വീടുവച്ച് നൽകിയത്. ഒരു ആനുകൂല്യങ്ങളും ഇതുവരെ സർക്കാരിന്റെ ലഭിച്ചിട്ടില്ല. വാർദ്ധക്യ പെൻഷനും നിഷേധിക്കുന്നു. പറമ്പുകളിലെല്ലാം വൻമരങ്ങൾ നിൽപ്പുണ്ട്. പക്ഷെ വനം വകുപ്പിന്റെ അനുമതിയില്ലാതെ മരം മുറിയ്ക്കാൻ സാധിക്കില്ല. പലവീടുകളും മരം വീണ് നശിച്ചിട്ടുമുണ്ട് ഇവിടെ. മകൻ ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് ജോയി ജീവിക്കുന്നത്. ഇനിയൊരു തലമുറ കൂടി ഇവിടെ നരകിക്കരരുത് ജോയി പറയുന്നു.