venu
വൈദ്യുതി ലൈനിലക്കുളള മരച്ചില്ലകൾ കോതുന്നതിനിടെ ഏറുകൊണ്ട വേണുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ

പത്തനംതിട്ട: വൈദ്യുതി ലൈനിലേക്ക് കയറിയ മരങ്ങളുടെ ശിഖരം മുറിക്കാനെത്തിയ കരാറുകാരനെ വിമുക്തഭടൻ എറിഞ്ഞു വീഴ്ത്തി. പട്ടാഴി ചെളിക്കുഴി ചരിവിള പുത്തൻവീട്ടിൽ വേണുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേണുവിനെ എറിഞ്ഞുവീഴ്ത്തിയ കേസിൽ വിമുക്തഭടൻ കൊടുന്തറ ആഞ്ഞിലി നിൽക്കുന്നതിൽ ഏബ്രഹാമിനെ (55) പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 9.15നായിരുന്നു സംഭവം.ഏബ്രഹാമിന്റെ പുരയിടത്തിൽ നിന്ന മഹാഗണിയുടെ ശിഖരം വൈദ്യുതി ലൈനിലേക്ക് കയറിക്കിടന്നത് വെട്ടിമാറ്റുന്നതിനിടെ വലിയ മെറ്റൽക്കഷ്ണം കൊണ്ട് എറിഞ്ഞു വീഴ്ത്തുകയായിരുന്നുവെന്ന് വേണു പരാതിയിൽ പറഞ്ഞു.ഏറുകൊണ്ട് നിലത്തു വീണ വേണുവിനെ സഹപ്രവർത്തകർ താങ്ങിയെടുത്ത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വാരിയെല്ലിന് ചതവ് പറ്റിയതായി എക്സറേയിൽ കണ്ടെത്തി.