22-somarajan-nair
സോമരാജൻ നായർ

അടൂർ: ഉറ്റവരെ ഒരു നോക്ക് കാണുവാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സോമരാജൻ നായർ. അവശനിലയിൽ ഏനാത്ത് പാലത്തിന് സമീപത്തെ റബർ തോട്ടത്തിൽ കണ്ടെത്തിയ ഐവർകാല സ്വദേശി സോമരാജനെ അടൂർ ഡി.വൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം ഏനാത്ത് പൊലീസ് ജനുവരി നാലിന് അടൂർ മഹാത്മ ജനസേവനകേന്ദ്രത്തിൽ എത്തിച്ചത്. ഇപ്പോൾ മക്കളേയും ബന്ധുക്കളേയും കാണെണമെന്നാണ് അദ്ദേഹത്തിന്റെ മതിയായ ആഗ്രഹം.

ചികിത്സാർത്ഥം അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച ഇയാൾക്ക് വായിൽ കാൻസറാണെന്നാണ് ഡോക്ടർ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന് ആവശ്യമായ ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്.അതിനുളള സംവിധാനങ്ങൾ അഭയ കേന്ദ്രത്തിലില്ലാത്തതിനാൽ ബന്ധുക്കളെ കണ്ടെത്തുവാൻ പൊലീസിൽ കത്ത് നൽകിയെങ്കിലും ആരെയും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.ഭാര്യയും രണ്ടുമക്കളും ഐവർകാലായിൽ താമസമുണ്ടെന്നും,ഒരു സഹോദരി മാലൂർ കോയിക്കൽ മുക്കിലുണ്ടെന്നും സോമരാജൻനായർ പറഞ്ഞിരുന്നു.സഹോദരങ്ങൾ ഏഴുപേരാണ് ഉളളത്.രോഗാവസ്ഥയിൽ സംസാരിക്കുവാൻ കഴിയാത്തതിനാൽ ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.തന്റെ ദയനീയ അവസ്ഥ അറിയുമ്പോഴെങ്കിലും മക്കളും ഭാര്യയും,ഉറ്റവരും തേടിയെത്തുമെന്ന പ്രതീക്ഷയിൽ സോമരാജൻ നായർ കാത്തിരിക്കുകയാണ്. മഹാത്മ ജനസേവനകേന്ദ്രം ​ 04734220163.