പത്തനംതിട്ട : നഗരത്തെ മാലിന്യ മുക്തമാക്കുവാൻ ഫലപ്രദമായ മാലിന്യ സംസ്കരണ സംവിധാനം അടിയന്തരമായി നടപ്പാക്കണമെന്ന് കെ.ജി.ഒ.എ പത്തനംതിട്ട വെസ്റ്റ് ഏരിയ 32-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം എം.എൻ.ശരത് ചന്ദ്രലാൽ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി പി.സനൽ കുമാർ, പ്രസിഡന്റ് ഹബീബ് മുഹമ്മദ്, ട്രഷറർ സി.എം.ഷാജഹാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി. ബിനു, എ.എസ് സുമ, ഡോ. ബി.എൻ ഷാജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.എസ്.സേതു, (പ്രസിഡന്റ്), വി. അവിനാഷ് (സെക്രട്ടറി), വി.ജി അജയകുമാർ (ട്രഷറർ) സി.കെ ഉഷ (വനിതാ കമ്മിറ്റി കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.