തിരുവല്ല: റീ ബിൽഡ്‌ കേരള പദ്ധതിയുടെ ഒന്നാംഘട്ടമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള തിരുവല്ല നിയോജകമണ്ഡലത്തിലെ മൂന്നു റോഡുകളുടെ നിർമ്മാണത്തിനായി 10.75 കോടി രൂപ അനുവദിച്ചു ടെണ്ടർ നടപടികൾ ആരംഭിച്ചതായി മാത്യു.ടി.തോമസ് എം.എൽ.എ അറിയിച്ചു. തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചക്രക്ഷാളനകടവ് - പനച്ചമൂട്ടിൽ കടവ് റോഡിന് 5.43 കോടിയും കടപ്ര പഞ്ചായത്തിലെ തിക്കപ്പുഴ റോഡിന് 4.10 കോടിയും നിരണം പഞ്ചായത്തിലെ ഇരതോട് - ആശാങ്കുടി റോഡിന് 1. 26 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. ഡി.ബി.എം.ടി (ഡിസൈൻ, ബിൽഡ്, മെയിന്റൈൻ, ട്രാൻഫർ) മാതൃകയിലാണ് കരാർ ഏറ്റെടുക്കുന്ന ആൾ പണികൾ പൂർത്തീകരിക്കേണ്ടത്.10 മുതൽ 15വർഷം വരെ റോഡിന്റെ സംരക്ഷണ ഉത്തരവാദിത്വം കരാറുകാരനായിരിക്കും.