കോന്നി : താലൂക്കിലെ കർഷകർക്ക് കൃഷിയുടെയും ഭൂമിയുടെയും അടിസ്ഥാനത്തിൽ കോന്നി കാർഷിക ഗ്രാമ വികസന ബാങ്ക് 7.75 ശതമാനം നിരക്കിൽ ഒരു കോടി രൂപ വരെ വായ്പ നൽകുമെന്ന് പ്രസിഡന്റ് എസ്.വി. പ്രസന്നകുമാറും സെക്രട്ടറി ജേക്കബ് സഖറിയയും അറിയിച്ചു. കൃത്യമായി തവണകൾ തിരിച്ചടയ്ക്കുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി പലിശയുടെ സബ്സിഡയിൽ കുറവുചെയ്യും. കൃഷിക്കാരുടെ എല്ലാ ആവശ്യങ്ങൾക്കും കാലതാമസമില്ലാതെ വായ്പ അനുവദിക്കും. ഭവന നിർമ്മാണം, വ്യവസായം, കച്ചവടം, സ്വയംതൊഴിൽ പദ്ധതി, വാഹന വായ്പ, കൃഷി ക്രഡിറ്റ്, ടൂറിസം പദ്ധതി തുടങ്ങി ഏത് ആവശ്യത്തിനും വായ്പ അനുവദിക്കും. തീവ്രകുടിശിക നിവാരണത്തിന്റെ ഭാഗമായി ഫെബ്രുവരി 29 വരെ നടപടികൾ നേരിടുന്ന കുടിശിക വായ്പകളിൽ ഇളവുകളോടെ വായ്പ അവസാനിപ്പിക്കാൻ അവസരമുണ്ട്. കുടിശിക വായ്പക്കാർക്ക് പുന:ർവായ്പാ പദ്ധതിയിൽ വായ്പകൾ നിബന്ധനകൾക്ക് വിധേയമായി പുനർവായ്പകൾ നൽകും.