sadasivan

പത്തനംതിട്ട: സ്കൂൾ കുട്ടികൾക്ക് വിൽക്കാനായി സൂക്ഷിച്ചിരുന്ന ഹാൻസുമായി വ്യാപാരി പിടിയിൽ. ഉള്ളന്നൂർ ആലുമ്പാട്ട് തെക്കേതിൽ സദാശിവനാണ് പിടിയിലായത്. സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തി വരുന്ന വഴികാട്ടി പദ്ധതിയുടെ ഭാഗമായി ഇലവുംതിട്ട സ്റ്റേഷൻ പരിധിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ നിരീക്ഷിച്ചു വന്നതിലൂടെയാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. എസ്.ഐ ടി.പി. ശശികുമാർ, എ.എസ്.ഐ ബിനോജ്, സിവിൽ പൊലീസുദ്യോഗസ്ഥരായ കെ.എസ്. സജു, എസ്. അൻവർഷ, സുധീഷ് ഉപേന്ദ്രൻ എന്നിവരാണ് പരിശാേധന സംഘത്തിലുണ്ടായിരുന്നത്.