22-santhwana

പ്രമാ​ടം : പ്രമാടം പഞ്ചായത്തും പ്രാഥമികാരോഗ്യകേന്ദ്രവും സംയുക്തമായി സാന്ത്വന പരിചരണ ദിനാചരണം സംഘടിപ്പി​ച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എലിസബത്ത് അബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജ​യശ്രീ സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുലോചന ദേവി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുശീല അജി, ഗ്രാമപഞ്ചായത്ത് അംഗ​ങ്ങളായ കെ.പ്രകാശ് കു​മാർ, സജിത അജി, ദീപ രാജൻ, അശ്വതി സു​ഭാഷ്, ഹെൽത്ത് സൂപ്പർവൈസർ, സി.വി.സാജൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ ഷെ​റിൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷാ, എച്ച്.എം.സി അംഗം പുരുഷോത്തമൻ നായർ, ഇ.എം.ബേബി, ശശാങ്കൻ നായർ, രജനി എന്നിവർ പ്രസംഗിച്ചു.