പന്തളം :കുളനട പുളിക്കേരിൽ കുടുംബശിവമൂർത്തി കുര്യാലയിൽ യോഗീശ്വര പ്രതിഷ്ഠയും നാഗ പുനഃപ്രതിഷ്ഠയും വ്യാഴം, വെള്ളി, തിങ്കൾ ദിവസങ്ങളിലായി തത്രി വി.മധുസൂദനൻ നമ്പൂതിരി, ബ്രഹ്മ ദന്തൻ നമ്പൂതിരി ,ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽനടക്കും,വ്യാഴ്ച രാവിലെ 7.30ന് അഷ്ടദ്രവ്യ ഗണപതിഹോമം,തുടർന്ന്, മൃത്യുഞജയഹോമം,വൈകിട്ട് 6ന് ഭഗവതിസേവ, മഹാസുദർശന ഹോമം,വെളളിരാവിലെ 8.30ന് തിലഹവനം,സായൂജ്യം,തിങ്കൾ രാവിലെ 7.30ന് ഗണപതി ഹോമം,8.30ന് കലശപൂജ 9.40.നും 11 20 നും മദ്ധ്യേ പ്രതിഷ്ഠ.