പന്തളം : കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സൗഹൃദസംഗമം നാളെ നടക്കും. വൈകിട്ട് 4ന് കുടശ്ശനാട് ഗവ.എൽ.പി.സ്‌കൂൾ ആഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജോൺസൺ കീപ്പള്ളിൽ അദ്ധ്യക്ഷത വഹിക്കും.6ന് കഥാപ്രസംഗം.