പന്തളം: ഇ.കെ.നായനാർ ചരിറ്റബിൾ ഫൗണ്ടേഷൻ കുരമ്പാല സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ 9 മുതൽ 1 വരെ കുരമ്പാല ഇടയാടി പെട്രോൾ പമ്പിന് എതിർവശംവച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ടി.ഡി. ബൈജു നിർവ്വഹിക്കും. എം.കെ.മുരളീധരൻ അദ്ധ്യക്ഷത വഹിക്കും.ഡോ.പി.ജെ .പ്രദീപ് കുമാർ വി.പി.രാജേശ്വരൻ നായർ,ആർ.ജോതികുമാർ എന്നിവർ പ്രസംഗിക്കും.