പന്തളം: വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ ബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി മങ്ങാരം ഗവ.യു.പി.സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.പന്തളം പൊലീസ് സ്റ്റേഷൻ പി.ആർ.ഒ എസ് സന്തോഷ് കുമാർ ക്ലാസ് ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ ബി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക ഡി.രജിത,മനേജിംഗ് കമ്മിറ്റി അംഗം കെ.എച്ച് ഷിജു ,പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് എം.ബി.ബിനുകുമാർ,സ്റ്റാഫ് സെക്രട്ടറി പി.കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു